Skip to main content

യോഗദിനാചരണം  ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍

 

 

അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ജില്ലാതല ആഘോഷം ഇന്ന് (ജൂണ്‍ 21) രാവിലെ 9.30 ന് ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത്  വൈസ് പ്രസിഡന്റ്  റീന മുണ്ടങ്ങോട്ട് ഉദ്ഘാടനം ചെയ്യും. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.എം മന്‍സൂര്‍ അധ്യക്ഷത വഹിക്കും. നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ആശ ശശാങ്കന്‍ മുഖ്യാതിഥി യാകും. ചടങ്ങില്‍ കോഴിക്കോട് നാഷനല്‍ ആയുഷ്മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സുഗേഷ് കുമാര്‍ ജി.എസ,്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. വി ജയശ്രീ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ.എ നവീന്‍, പി.സി കവിത, റോഷ്‌നാ സുരേഷ്, നവീന്‍ വാസു എന്നിവര്‍ സംസാരിക്കും.  

അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി യോഗയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുന്നതിനു കോഴിക്കോട് ജില്ലാ ആയുഷ് വകുപ്പും, ദേശീയ ആയുഷ് ദൗത്യവും സംയുക്തമായി ഒരാഴ്ചത്തെ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫീസുകള്‍, കുടുംബശ്രീ തുടങ്ങിയവയുമായി ബന്ധപ്പെട്ട്  നിരവധി സെമിനാറുകല്‍, ബോധവത്കരണ ക്ലാസുകല്‍, യോഗാ പരിശീലനം, പരിശീലകര്‍ക്കുളള പരിശീലനം തുടങ്ങി പരിപാടികളാണ്  നടത്തുന്നത്.  

date