Skip to main content

പ്രവേശനപരീക്ഷാ പരിശീലന ക്ലാസ് : അപേക്ഷ ക്ഷണിച്ചു

2020 ലെ മെഡിക്കല്‍/ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷക്ക് മുമ്പായി ഒരു വര്‍ഷത്തെ പ്രവേശന പരീക്ഷാ പരിശീലനത്തിനു പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളില്‍ നിന്നും   പട്ടിക വര്‍ഗ്ഗ വികസനവകുപ്പ് അപേക്ഷ ക്ഷണിച്ചു. 2019 മാര്‍ച്ചിലെ പ്ലസ് ടു പരീക്ഷയില്‍ സയന്‍സ്, കണക്ക് വിഷയമെടുത്ത്               കുറഞ്ഞത് 4 വിഷയത്തിനെങ്കിലും ബി ഗ്രേഡില്‍ കുറയാതെ ഗ്രേഡു ലഭിച്ചു വിജയിച്ചവരും 2019 ലെ മെഡിക്കല്‍ പൊതുപ്രവേശനപരീക്ഷയില്‍ 15 ശതമാനത്തില്‍ കുറയാതെ സ്‌കോര്‍ നേടിയവരുമായിരിക്കണം അപേക്ഷകര്‍.  2019 ലെ ഒരു വര്‍ഷം നീണ്ടു നിന്ന മെഡിക്കള്‍ പ്രവേശന പരീക്ഷാപരിശീലനത്തില്‍ പങ്കെടുത്തതും 25 ശതമാനം കുറയാതെ സ്‌കോര്‍ നേടിയ വിദ്യാര്‍ത്ഥികളെയും മതിയായ അപേക്ഷകരില്ലാത്ത സാഹചര്യത്തില്‍ പരാമര്‍ശിത പരിശീലനത്തിന് പരിഗണിക്കും. എന്നാല്‍ രണ്ടില്‍ കൂടുതല്‍ പ്രവേശന പരീക്ഷാ പരിശീലനത്തില്‍ പങ്കെടുത്തവരെ വീണ്ടും ഈ കോച്ചിംഗ് ക്ലാസിലേക്ക് പരിഗണിക്കുന്നതല്ല. 

 

താല്‍പര്യമുള്ള കോഴിക്കോട് ജില്ലയിലെ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ച് പരിശീലനത്തിന് പങ്കെടുക്കുന്നതിനുള്ള രക്ഷിതാവിന്റെ സമ്മതപത്രം സഹിതം തയ്യാറാക്കിയ അപേക്ഷ, പ്ലസ് ടു പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെയും, 2019 പ്രവേശനപരീക്ഷയുടെ സ്‌കോര്‍ ഷീറ്റിന്റെയും പകര്‍പ്പ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ ഉള്ളടക്കം ചെയ്ത് കോഴിക്കോട് പട്ടിക വര്‍ഗ്ഗ വികസന ഓഫീസര്‍ക്ക്  ജൂണ്‍ 26 ന്  5 മണിക്ക് മുമ്പായി സമര്‍പ്പിക്കണം. നിശ്ചിത  സമയത്തിനകം ലഭിക്കാത്തതും, ആവശ്യമായ രേഖകള്‍ ഇല്ലാത്താതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.  തെരഞ്ഞെടുക്കപ്പെടുന്നവരുടെ നിര്‍ദ്ദിഷ്ട പരിശീലനത്തിനായുള്ള മുഴുവന്‍ ചെലവും താമസ ഭക്ഷണ സൗകര്യവും ഓണം, ക്രിസ്തുമസ,് വിഷു എന്നീ അവധിക്കാലങ്ങളില്‍ രക്ഷിതാവിനെ കൂട്ടി വീട്ടില്‍ പോയി വരുന്നതിനുള്ള ചെലവും സര്‍ക്കാര്‍ വഹിക്കും. ഫോണ്‍ -ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, കോഴിക്കോട്  0495 2376364,  ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, കോടഞ്ചേരി 9496070370, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, പേരാമ്പ്ര 9947530309.

date