Skip to main content

അന്താരാഷ്ട്ര യോഗദിനാചരണം - ജില്ലാതല ഉദ്ഘാടനം ഇന്ന്

 

ആയുര്‍വേദ വകുപ്പിന്റെയും ദേശീയ ആയുര്‍ മിഷന്റെയും നേതൃത്വത്തില്‍ നടത്തുന്ന അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ജില്ലതല ഉദ്ഘാടനം രാവിലെ 9.30ന് കേന്ദ്രീയ വിദ്യാലയത്തില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് നിര്‍വഹിക്കും. പരിപാടിയുടെ മുന്നോടിയായി മലപ്പുറം നഗരത്തില്‍ വിളംബര ജാഥ നടത്തി. യോഗയുടെ ഗുണങ്ങളും പ്രത്യേകതകളും സമൂഹത്തില്‍ എത്തിക്കുന്ന വിധത്തിലായിരുന്നു വിളംബരാഥ സംഘടിപ്പിച്ചത്. ജാഥ ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ ഫ്ളാഗ് ഓഫ് ചെയ്തു.

ആയുര്‍വേദ ഡി.എം.ഒ ഡോ. കെ സുശീല, ഹോമിയോ ഡി.എം.ഒ ഡോ. ഷീബ ബീഗം, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് സലീം, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധി ഡോ. ഹബീബുള്ള തുടങ്ങിയവര്‍ പങ്കെടുത്തു. ജാഥയില്‍ വിദ്യാര്‍ഥികളും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും റെഡ്ക്രോസ് വളന്റിയര്‍മാരും അണിനിരന്നു.

 

date