Skip to main content

അന്താരാഷ്ട്ര യോഗ ദിനാചരണം ഇന്ന് (ജൂണ്‍ 21)

 

 ജില്ലാ നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ ഇന്ന്  രാവിലെ 9.30ന് കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിക്കും. പരിപാടിയുടെ ഭാഗമായി നടത്തുന്ന ജില്ലാ യുവജന കൂട്ടായ്മയുടെ ഉദ്ഘാടനം  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കും. അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെയും  സമൂഹ യോഗപരിശീലനത്തിന്റെ ഉദ്ഘാടനവും ജില്ലാകലക്ടര്‍ ജാഫര്‍ മാലിക് നിര്‍വഹിക്കും. സ്വഛ് ഭാരത് സമ്മര്‍ ഇന്റേണ്‍ഷിപ്പ് ജില്ലാതല പുരസ്‌കാരവും ചടങ്ങില്‍ കലക്ടര്‍ സമ്മാനിക്കും.
നെഹറു യുവ കേന്ദ്രയുടെ സംസ്ഥാന ഡയറക്ടര്‍ കെ.കുഞ്ഞഹമ്മദ് അധ്യക്ഷനാവും. തുടര്‍ന്ന്  ശിവാനന്ദ ഇന്‍ര്‍നാഷനല്‍ സ്‌കൂള്‍ ഓഫ് യോഗയിലെ പരിശീലകന്‍ കെ.മോഹന്‍ദാസ് യോഗാഭ്യാസ പ്രകടനത്തിന് നേതൃത്വം നല്‍കും. പരിപാടിയില്‍ വിവിധ ഉദ്യോഗസ്ഥന്‍മാരും വിവിധ കോളജുകളിലെ എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍മാരും പങ്കെടുക്കും. നെഹ്‌റു യുവ കേന്ദ്രയില്‍ അഫിലിയേറ്റായ ക്ലബുകളുടെയും നാഷനല്‍ സര്‍വീസ് സ്‌കീമിന്റെയും സഹകരണത്തോടെയാണ് ദിനാചരണം സംഘടിപ്പിക്കുന്നത്.

 

date