Skip to main content

ഫാസ്റ്റ് ട്രാക്ക് സേവനത്തിന് അധിക കൗണ്ടര്‍ ക്യൂ നില്‍ക്കേണ്ട, ഇടനിലക്കാരും വേണ്ട

 

ഡ്രൈവിങ് ലൈസന്‍സ് പുതുക്കുക, വാഹന ഉടമയെ മാറ്റുക, പെര്‍മിറ്റ് എടുക്കുക തുടങ്ങിയ സേവനങ്ങള്‍ക്ക് ആര്‍ടിഒ ഓഫീസില്‍ പുതിയ കൗണ്ടര്‍ കൂടെ പ്രവര്‍ത്തനമാരംഭിച്ചു. ഫാസ്റ്റ് ട്രാക്ക് സേവനങ്ങള്‍ മുമ്പ് തന്നെ ആരംഭിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ സൗകര്യം നല്‍കുന്നതിനാണ് ഒരു കൗണ്ടര്‍ കൂടെ പ്രവര്‍ത്തനമാരംഭിച്ചത്. മൂന്ന് കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ ഉത്തരവുള്ളത്. എന്നാല്‍ മലപ്പുറത്ത് നാല് കൗണ്ടറുകളുണ്ട്. ഇടപാടുകാരില്ലാതെ നേരിട്ടെത്തി ഉപഭോക്താക്കള്‍ക്ക് പരമാവധി അരമണിക്കൂറിനകം ആവശ്യം നിറവേറ്റമെന്നതാണ് ഫാസ്റ്റ് ട്രാക്കിന്റെ നേട്ടം. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനും പണം നല്‍കാനും അപേക്ഷകന് കഴിയും.

ഡ്രൈവിങ്, കണ്ടക്ടര്‍ ലൈസന്‍സ് പുതുക്കല്‍, അഡ്രസ് മാറ്റം, ഡ്യൂപ്ലിക്കേറ്റ് എടുക്കല്‍, വാഹന ഉടമസ്ഥാവകാശം മാറ്റുക, അഡ്രസ് മാറ്റുക, ഡ്യൂപ്ലിക്കേറ്റ് എടുക്കുക, പെര്‍മിറ്റ് എടുക്കുക തുടങ്ങിയ സേവനങ്ങളെല്ലാം ഫാസ്റ്റ് ട്രാക്ക് വഴി നടത്താവുന്നതാണ്. ഫാസ്റ്റ് ട്രാക്ക് കൗണ്ടറുകളില്‍ ഇടനിലക്കാര്‍ വരുന്നില്ലെന്ന് പ്രത്യേകം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. റീജനല്‍ ട്രാന്‍സ്പോര്‍ട് ഓഫീസില്‍ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയും ഉച്ചയ്ക്ക് 2.15 മുതല്‍ 4.30 വരെയും സബ് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ 4.30 വരെയുമാണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. ഫാസ്റ്റ് ട്രാക്ക് കൗണ്ടറിലെ ജീവനക്കാര്‍  ജോലി സമയത്ത് കൗണ്ടറില്‍ നിന്നും എഴുന്നേറ്റ് പോകരുതെന്ന് നിര്‍ദേശമുണ്ട്. ആവശ്യങ്ങള്‍ക്കായി ഒരു അറ്റന്‍ഡറെ മുഴുവന്‍ സമയം നിയമിക്കുകയും ചെയ്തിട്ടുണ്ട്.   റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ശരാശരി 40 അപേക്ഷകള്‍ ദിവസം ലഭിക്കുന്നുണ്ട്. പൊതുജനങ്ങള്‍ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആര്‍ടിഒ അനൂപ് വര്‍ക്കി പറഞ്ഞു. ഓണ്‍ ലൈന്‍ അപേക്ഷ നല്‍കാന്‍  ാ്‌റ.സലൃമഹമ.ഴീ്.ശി.

 

date