നങ്ക ആട്ട ഗോത്രകലാമേള തുടങ്ങി
തനതു ഗോത്ര ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുമായി 'നങ്ക ആട്ട' ഗോത്രമേള കല്‍പ്പറ്റയില്‍ തുടങ്ങി. ഡിസംബര്‍ 22 വരെയാണ് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ മേള നടക്കുന്നത്. ജില്ലയിലെ വിവിധ കോളനിനിവാസിക്കായി ഗോത്രകലാ മത്സരങ്ങള്‍, ഗോത്ര ഭക്ഷ്യ മേള, ഗോത്ര വൈദ്യം,തനത് ഉല്പന്ന പ്രദര്‍ശനം വിപണനം, ചിത്ര പ്രദര്‍ശനം, ഫോട്ടോ പ്രദര്‍ശനം എന്നിവയും ഒരുക്കിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ നിന്നുമുള്ള ഒട്ടേറെ കലാരൂപങ്ങളും അരങ്ങേറും. വ്യാഴാഴ്ച രാവിലെ 10.30 മുതല്‍ തോട്ടിആട്ട, കൂനാട്ട,ഗദ്ദിക, ഊരാളിക്കളി എന്നീ കലാ മത്സരങ്ങളും വൈകീട്ട് 5 ന് അട്ടപ്പാടി ആസാദ് കലാ സംഘം അവതരിപ്പിക്കുന്ന ഇരുള നൃത്തവും നടക്കും. സമാപന ദിവസമായ ഡിസംബര്‍ 22 ന് ഗോത്രഗാനം,വടക്കന്‍പ്പാട്ട്, നെല്ല്ക്കുത്ത് പാട്ട്, വയനാട് നാട്ടുകൂട്ടം അവതരിപ്പിക്കുന്ന ഗോത്രഗാഥ എന്നിവയും നടക്കും.
ഗോത്ര മേള സി.കെ.ശശീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കുടുംബശ്രി ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ പി സാജിത അദ്ധ്യക്ഷത വഹിച്ചു.ഫോക്ക് ലോര്‍ അക്കാദമി ചെയര്മാന് സി.ജെ,കുട്ടപ്പന് മുഖ്യപ്രഭാഷണം നടത്തി. അസി.കോ ഓര്‍ഡിനേറ്റര്‍മാരായ കെ.ടി മുരളി, കെ.എ ഹാരിസ്, കുടംബശ്രി സി.ഡി.എസ് ചെയര്‍പേഴ്സണ്‍ വനിത എന്നിവര്‍ സംസാരിച്ചു.
- Log in to post comments