Skip to main content

അക്ഷയ സംരംഭകര്‍ക്കു സര്‍ക്കാര്‍ വക ടാബ് - വിതരണം നാളെ (ജൂണ്‍ 22)

 

സേവനം കൂടുതല്‍ ജനകീയമാക്കുന്നതിനു സഹായകരമായി അക്ഷയ സംരംഭകര്‍ക്കു ടാബ് വിതരണം ചെയ്യുന്നു. ആധാറില്‍ പേര് ചേര്‍ക്കല്‍, പുതുക്കല്‍, ആശുപത്രിയില്‍ പോയി നവജാത ശിശുക്കള്‍ക്ക് ആധാര്‍ നല്‍കുക, ഡിജിറ്റല്‍ സാക്ഷരതാ പ്രചാരണം, ജീവന്‍ പ്രമാണ്‍, ലൈഫ് സര്‍ട്ടിഫിക്കറ്റ് എന്നിവ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും നല്‍കുന്നതിനു വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ അക്ഷയ സംരംഭകര്‍ക്ക് സൗജന്യമായി ടാബ് വിതരണം ചെയ്യുന്നത്. വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം  ജൂണ്‍ 22 നു ജില്ലാപി.ഉബൈദുള്ള എം.എല്‍. എ നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കും. അക്ഷയ ലൈവ് വെബ്സൈറ്റിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് നിര്‍വ്വഹിക്കും.
2002 ല്‍ മലപ്പുറത്ത് തുടക്കം കുറിച്ച അക്ഷയ പദ്ധതി വിജ്ഞാന വിനിമയ കേന്ദ്രമായും പൊതു ജനസേവന കേന്ദ്രമായും മികച്ച പ്രവര്‍ത്തനമാണ് നടത്തി വരുന്നത്. അക്ഷയ കേന്ദ്രങ്ങളില്‍ ടാബ് സൗകര്യം കൂടി വരുന്നതോടെ സര്‍ക്കാര്‍ സേവനങ്ങളും സംവിധാനങ്ങളും കൂടുതല്‍ വേഗത്തില്‍ ജനങ്ങളില്‍ എത്തിക്കാന്‍ സാധിക്കും.

 

date