ആടു വളര്‍ത്തല്‍ സംരംഭകരുടെ സംഗമം
മൃഗസംരക്ഷണ മേഖലയിലെ ആടു വളര്‍ത്തല്‍ സംരംഭകരുടെ സംഗമം ജൂലൈ 15 മുതല്‍ 17 വരെ ആതവനാട് കഞ്ഞിപ്പുരയില്‍ നടക്കും. വാണിജ്യാടിസ്ഥാനത്തില്‍ ആടു വളര്‍ത്തല്‍ മേഖലയില്‍ നിക്ഷേപം നടത്താന്‍ താത്പര്യമുള്ളവര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായാണ് സംഗമം നടത്തുന്നത്. 15 ന് രാവിലെ രാവിലെ 10ന് ആതവനാട് കഞ്ഞിപ്പുര ജില്ലാ കോഴി വളര്‍ത്തല്‍ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ അധ്യക്ഷത വഹിക്കും. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സി മധു പദ്ധതി വിശദീകരണം നടത്തും. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത നായര്‍, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജ പാറോളി, ജില്ലാ പഞ്ചായത്ത് അംഗം കെ.എം സുഹ്‌റ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എ അയ്യൂബ്, ജില്ലാ കോഴി വളര്‍ത്തല്‍ കേന്ദ്രം അസി. ഡയറക്ടര്‍ ഡോ. പി ശിവ കുമാര്‍ എന്നിവര്‍ സംബന്ധിക്കും.
11ന് നടക്കുന്ന സെമിനാറില്‍ 'ആടു വളര്‍ത്തല്‍- സംരംഭങ്ങളും സാധ്യതകളും ' എന്ന വിഷയത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എ അയ്യൂബും 'ആടുകളുടെ പ്രജനനം, ഗര്‍ഭ പരിരക്ഷ, പ്രസവാനന്തരപരിപാലനം, ബ്രീഡിംഗ്' എന്ന വിഷയത്തില്‍ മണ്ണൂത്തി വെറ്ററിനറി സര്‍വ്വകലാശാലയിലെ ഡോ. മുഹമ്മദ് ആസിഫും ക്ലാസെടുക്കും. 16 ന് വിവിധ വിഷയങ്ങളിലായി വയനാട് ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്റര്‍ ഗസ്റ്റ് ലക്ചറര്‍ ഡോ. ഷിബുവും 17 ന് മലപ്പുറം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ചീഫ് വെറ്ററിനറി ഓഫീസര്‍ ബേബി ജോസഫും ക്ലാസെടുക്കും. 18 ന് സെമിനാര്‍ പ്രതിനിധികള്‍ക്കായുള്ള പഠനയാത്രയും നടക്കും.
- Log in to post comments