Post Category
വായനാദിനവും പി.എന്‍ പണിക്കര്‍ അനുസ്മരണവും
വാഴക്കാട് ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായനാദിനവും പി.എന്‍ പണിക്കര്‍ അനുസ്മരണവും നടന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കവി വീരാന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും എന്‍ എം എം എസ് ജേതാക്കളെ അനുമോദിക്കുന്ന ചടങ്ങും നടന്നു. പി ടി എ പ്രസിഡന്റ് എ പി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. വി സി മുഹമ്മദ് ,പി എം വിജയന്‍ ,മജീദ് കൂളിമാട്, പ്രധാനാധ്യാപകന്‍ വികെ സതീഷ് ബാബു, പി സി ഗീത എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
date
- Log in to post comments