Skip to main content

കൊണ്ടോട്ടിയില്‍ ദുരന്തനിവാരണ സേന രൂപീകരിച്ചു

 

കൊണ്ടോട്ടി താലൂക്കിന് കീഴില്‍ ദുരന്തനിവാരണ സേന രൂപീകരിച്ചു. അപകട - ദുരന്ത സമയങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായാണ് ദുരന്ത നിവാരണ സേനക്കു രൂപം നല്‍കിയത്. രൂപീകരണ യോഗം  കൊണ്ടോട്ടി തഹസില്‍ദാര്‍ പി. മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു.
ഹെഡ് കോട്ടേഴ്‌സ് ഡപ്യൂട്ടി തഹസില്‍ദാര്‍ പി.അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. എല്‍.ആര്‍ തഹസില്‍ദാര്‍ രഘുനാഥ്, ഡി.എം ഡപ്യൂട്ടി തഹസില്‍ദാര്‍ ഉണ്ണികൃഷ്ണന്‍ കോഓര്‍ഡിനേറ്റര്‍ ഉമറലി ഷിഹാബ് വാഴക്കാട് എന്നിവര്‍ സംസാരിച്ചു. വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ചു അമ്പതോളം സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കെടുത്തു. തെരെഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാര്‍ക്ക് വിവിധ ഘട്ടങ്ങളിലായി പരിശീലനം നല്‍കും. പരിശീലനോല്‍ഘാടനം അടുത്ത ആഴ്ച്ച  ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ്  നിര്‍വ്വഹിക്കും.

 

date