Skip to main content

വിദ്യാകിരണം സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ മക്കള്‍ക്ക് (ഏതെങ്കിലും ഒരാള്‍/രണ്ടുപേര്‍) വിദ്യാഭ്യാസ ധനസഹായത്തിനായി വിദ്യാകിരണം സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  ഒന്നാം ക്ലാസു മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികള്‍ക്ക് ധനസഹായം ലഭിക്കും. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.  വൈകല്യത്തിന്റെ തോത് 40 ശതമാനമോ അതിനുമുകളിലോ ആയിരിക്കണം.  പ്രതിവര്‍ഷം 3,000 രൂപ മുതല്‍ 10,000 രൂപ വരെ ധനസഹായം ലഭിക്കും.  സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് മാത്രമേ പദ്ധതി പ്രകാരം ധനസഹായത്തിന് ലഭിക്കുകയുള്ളൂ. അപേക്ഷാ ഫോറത്തിന്റെ മാതൃകയും മറ്റു വിശദവിവരങ്ങളും ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും. ഫോണ്‍ 0483-2735324.

 

date