Skip to main content

വിദ്യാജേ്യാതി പദ്ധതി - അപേക്ഷ ക്ഷണിച്ചു

 

    സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്‍പതാം ക്ലാസിലോ അതിനു മുകളിലോ പഠിക്കുന്ന ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം, പഠനോപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് സാമൂഹ്യനീതി വകുപ്പ് ധനസഹായം നല്‍കുന്നു.  ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കും. 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ളവര്‍ക്ക് ധനസഹായം ലഭിക്കും. ഒന്‍പതാം ക്ലാസു മുതല്‍ 12-ാം ക്ലാസു വരെ പഠനോപകരണങ്ങളും യൂണിഫോമുകളും വാങ്ങുന്നതിനും അതിനു മുകളില്‍ പഠനോപകരണങ്ങള്‍ വാങ്ങുന്നതിനും ധനസഹായം ലഭിക്കും.  അപേക്ഷാ ഫോറവും മറ്റു വിശദാംശങ്ങളും ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍ 0483-2735324.

 

date