Post Category
നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് ജില്ലാതല പരിശീലനം നടത്തി
നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സിന്റെ ജില്ലാതല പരിശീലനം പൊന്‍മള കുടുംബാരോഗ്യ കേന്ദ്രത്തില്‍ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന നിര്‍വഹിച്ചു. എന്‍.എച്ച്.എം കാസര്‍ഗോഡ് ഡിസ്ട്രിക്ട് മാനേജര്‍ ഡോ.രാമന്‍ സ്വാതി വമന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ഷിബുലാല്‍, ഡെപ്യൂട്ടി ഡി.എം.ഒ ഇസ്മയില്‍, ഡോ.ഫിറോസ് ഖാന്‍, ഡോ.അഹമ്മദ് അഫ്‌സല്‍, ഡോ.പി.നിഗര്‍ ഖാസിം, ഡോ.കെ.കെ പ്രവീണ,ഡോ.ടി.എന്‍ അനൂപ്, ജെ.എച്ച്.ഐ കെ.സി ദേവാനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments