Skip to main content

കുടുംബശ്രീ തെരഞ്ഞെടുപ്പ്  വിജ്ഞാപനം 23ന്  

 

മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന കുടുംബശ്രീ ത്രിതല സംഘടനാ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം ഡിസംബര്‍ 23ന് പുറപ്പെടുവിക്കുമെന്ന്  ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ എഡിസി (ജനറല്‍) പി.എസ് ഷിനോ          അറിയിച്ചു. ജനുവരി മാസത്തിലാണ് തെരഞ്ഞെടുപ്പ്. വരണാധികാരികള്‍ക്കും അസി. വരണാധികാരികള്‍ക്കുമുളള പരിശീലനം കോട്ടയം ലയണ്‍സ് ക്ലബില്‍ ഹാളില്‍ നടത്തി. രണ്ടു ബാച്ചുകളിലായി നടത്തിയ പരിശീലനത്തിന് സ്റ്റേറ്റ് റിസേഴ്‌സ് പേഴ്‌സണ്‍ ശിവദാസ് നേതൃത്വം നല്‍കി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ പി.എസ് ഷിനോ പരിശീലനം ഉദ്ഘാടനം ചെയ്തു.  കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍. സുരേഷ്, എഡിഎംസി സാബു സി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. 

 

                                                            (കെ.ഐ.ഒ.പി.ആര്‍-2166/17)

date