Skip to main content

ലക്ഷ്യ തൊഴില്‍ മേള 4-ന്

കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ്് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ 'ലക്ഷ്യ2017' എന്ന പേരില്‍ തൊഴില്‍ മേള ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നവംബര്‍ 4ന് നടത്തുന്നു. മേളയുടെ ഉദ്ഘാടനം രാവിലെ ഒമ്പതിന്  അന്‍വര്‍ സാദത്ത് എം.എല്‍.എ നിര്‍ഹിക്കും.  തൊഴില്‍ മേളയില്‍ സ്വകാര്യ മേഖലയിലെ 48 പ്രമുഖ കമ്പനികള്‍ പങ്കെടുക്കും.

അറിയപ്പെട്ടിട്ടുള്ള 2800 ഓളം തൊഴിലവസരങ്ങളിലേക്ക് ഫിനാന്‍ഷ്യ ല്‍, ഐ.ടി, ഓട്ടോമൊബൈല്‍, ബി.പി.ഒ തുടങ്ങിയ വിഭാഗങ്ങളില്‍ പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കും.

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ ഒമ്പതിന്  ബയോഡാറ്റാ സഹിതം ഹാജരായി മേളയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍  0484-2422452 / 2427494.

 

 

date