Post Category
ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട് കോര്‍പ്പറേഷന്‍ 2017-18 സാമ്പത്തിക വര്‍ഷത്തിലെ അങ്കണവാടികളില്‍ പോഷകാഹാര വിതരണം എന്ന പദ്ധതി നിര്‍വ്വഹണത്തിന്റെ ഭാഗമായി ഐ.സി.ഡി.എസ് അര്‍ബന്‍ 2 കാര്യാലയത്തിന് കീഴിലുളള 140 അങ്കണവാടികളില്‍ ഭക്ഷ്യസാധനങ്ങള്‍ വിതരണം നടത്തുന്നതിന് താല്‍പര്യമുളളവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. മാവേലിസ്റ്റോറില്‍ നിന്നും അരി സപ്ലൈകോ ഡിപ്പോയില്‍ നിന്നും ഭക്ഷണ സാധനങ്ങളും ന്യൂട്രിമിക്‌സ് കുടുംബശ്രീയില്‍ നിന്നും അങ്കണവാടികളില്‍ വിതരണം ചെയ്യുന്നതിന് ഒരു കിലേഗ്രാമിന് എത്ര രൂപ എന്നാണ് ടെണ്ടറില്‍ കാണിക്കേണ്ടത്. അപേക്ഷാഫോം ഡിസംബര്‍ 30 ന് വൈകുന്നേരം മൂന്ന് വരെ സ്വീകരിക്കും. ഫോണ്‍ : 0495-2373566.
date
- Log in to post comments