ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ നിയമനം നടത്തുന്നു
കേരളത്തിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനത്തിനായുള്ള അഭിമുഖം ഡിസംബര്‍ 22ന് രാവിലെ 10.30 നു കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. നിലവില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് പുതുതായി രജിസ്റ്റര്‍ ചെയ്തു അഭിമുഖത്തില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്റെ ഭാഗമായി ഉദ്യോഗാര്‍ത്ഥികള്‍ ഐ.ഡി കാര്‍ഡിന്റെ പകര്‍പ്പ് സമര്‍പ്പിക്കേണ്ടതാണ്. മുപ്പത്തഞ്ചു വയസ്സില്‍ താഴെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 250 രൂപ അടച്ചുള്ള ഒറ്റത്തവണ രജിസ്‌ട്രേഷനിലുടെ തുടര്‍ന്ന് വരുന്ന ഒഴിവുകളിലും പങ്കെടുക്കാം. 35 വയസ്സില്‍ താഴെ പ്രായമുള്ള ഡിപ്ലോമ/ബിടെക് മെക്കാനിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍ യോഗ്യതയുള്ള 3 വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്കും
പ്ലസ്ടു, എസ്.എസ്.എല്‍.സി, എം.ബി.എ,.മറ്റു.ബിരുദം, ഉള്ളവര്‍ക്കുമാണ് അവസരം.
തസ്തികകള്‍: ഓഡിറ്റ് എഞ്ചിനീയര്‍, അസ്സെട് ബാങ്കിങ് ഓഫീസര്‍ സെയില്‍സ് എക്‌സിക്യൂട്ടീവ്, അക്കൗണ്ടന്റ്, ബ്രാഞ്ച് റിലേഷന്‍ഷിപ് മാനേജര്‍സ്, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ്‌സ് (സിആര്‍ഇ), സെയില്‍സ് കണ്‍സള്‍റ്റന്റ്, പ്രൊമോട്ടേഴ്‌സ്, റിലേഷന്‍ഷിപ് എക്‌സിക്യൂട്ടീവ്. ഫോണ്‍ : 0495-2370176/04952370178.
- Log in to post comments