അപേക്ഷ ക്ഷണിച്ചു
നാഷണല്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ഫിനാന്‍സ് & ഡെവലപ്പമെന്റ് കോര്‍പ്പറേഷന്റെ ധനസഹായത്തോടെ നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിംഗ് ഫൗണ്ടേഷന്‍ (എന്‍.ടി.ടി.എഫ്) മുഖേന നടത്തുന്ന ത്രൈമാസ കാലാവധി സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോഴ്‌സുകളിലേക്ക് പട്ടികജാതിക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസമാണ് കോഴ്‌സ് കാലാവധി. അപേക്ഷകരുടെ പ്രായപരിധി 18 നും 30 നും മദ്ധ്യേ ആയിരിക്കണം. വാര്‍ഷിക വരുമാനം ഗ്രാമീണ മേഖലയില്‍ 98,000 രൂപയില്‍ താഴെയും നഗര പരിധിയില്‍ 1,20,000 രൂപയില്‍ താഴെയുമായിരിക്കണം. കൂടിക്കാഴ്ച/കൗണ്‍സലിംഗ് 2018 ജനുവരി നാലിന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. അപേക്ഷകന്റെ ഫോട്ടോ, ആധാര്‍കാര്‍ഡ് കോപ്പി എന്നിവ ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം, താമസം, ഭക്ഷണം എന്നിവ സൗജന്യമാണ്. തലശ്ശേരി, മലപ്പുറം ജില്ലകളില്‍ ആയിരിക്കും പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ബന്ധപ്പെടാം. ഫോണ്‍ : 9567472594, 7795844650.
- Log in to post comments