ഡിജിറ്റല്‍ സാക്ഷരത ശില്‍പശാല നടത്തി
വയനാടിനെ സമ്പുര്‍ണ്ണ ഡിജിറ്റല്‍ ജില്ലയാക്കി മാറ്റുന്നതിനുളള നടപടികള്‍ തുടങ്ങി. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഡിജിറ്റല്‍ സംവിധാനങ്ങളെ ജില്ലാതലത്തില്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ കലക്ടര്‍ എസ്.സുഹാസിന്റെ നേതൃത്വത്തില്‍ 125 അംഗ ഡിജിറ്റല്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സംഘം രൂപീകരിച്ചു.ഡിജിറ്റല്‍ സാക്ഷരത പരിശീലനം ബോധവല്‍ക്കരണം, ഐ.ടി. സപ്പോര്‍ട്ടിംഗ്, ഡിജിറ്റല്‍ പരിപാടികളുടെ സംഘാടനം, ഐ.ടി. ഡെവലപ്‌മെന്റ്, സൈബര്‍ സുരക്ഷ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള വിജിലന്‍സ് സെല്‍, സോഷ്യല്‍ മീഡിയ, ഓണ്‍ലൈന്‍ സംയോജനം, ഓണ്‍ലൈന്‍ സേവനങ്ങള്‍, ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരത,ഐ.ടി. ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങി പത്ത് മേഖലകളിലാണ് പ്രവര്‍ത്തനം നടത്തുക. ജില്ലാ ഇ ഗവേണന്‍സ് സൊസൈറ്റിയുടെയും കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന് കീഴിലെ വികാസ് പീഡിയ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെയും നേതൃത്വത്തില്‍ അക്ഷയ, ലീഡ് ബാങ്ക്, നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് സമ്പൂര്‍ണ്ണ ഡിജിറ്റൈസേഷനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഗ്രാമബ്ലോക്ക് തലങ്ങളില്‍ ഡിജിറ്റല്‍ ബോധവല്‍ക്കരണ പരിപാടികളും ഡിജിറ്റല്‍ ഏകോപനവും നടത്തും.
ആസൂത്രണ ഭവനിലെ എ.പി.ജെ. ഹാളില്‍ നടന്ന ഏകദിന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ എസ്. സുഹാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ ഇ.കെ. സൈമണ്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ഇ ഗവേണന്‍സ് സൊസൈറ്റി പ്രൊജക്ട് മാനേജര്‍ ജെറിന്‍ സി. ബോബന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സുഭദ്ര നായര്‍, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് രമേശ് എഴുത്തച്ചന്‍, അക്ഷയ ജില്ലാ കോര്‍ഡിനേറ്റര്‍ ജിന്‍സി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ശില്‍പശാലയില്‍ ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ എന്ന വിഷയത്തില്‍ വികാസ്പീഡിയ സംസ്ഥാന കോര്‍ഡിനേറ്റര്‍ സി.വി.ഷിബുവും ആധാറിനെകുറിച്ച് യു.ഐ.ഡി.എ.ഐ. കേരള പ്രതിനിധി പി.നൗഷാദും ക്ലാസ്സെടുത്തു. അക്ഷയ സേവനങ്ങളെക്കുറിച്ച് മലപ്പുറം ജില്ലാ ഇഗവേണന്‍സ് സൊസൈറ്റി പ്രൊജക്ട് മാനേജര്‍ കിരണ്‍ എസ്.മേനോനും വിദ്യാഭ്യാസ മേഖലയിലെ ഓണ്‍ലൈന്‍ സംവിധാനങ്ങളെക്കുറിച്ച് കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ വി.ജെ.തോമസും സംസാരിച്ചു. സര്‍ക്കാര്‍ മേഖലയിലെ വിവിധ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ എന്ന വിഷയത്തില്‍ റെലിസ് ജില്ലാ കോര്‍ഡിനേറ്റര്‍ എം.വി.സുരേഷ്‌കുമാര്‍, ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരതയെ കുറിച്ച് ലീഡ് ബാങ്ക് മാനേജര്‍ എം.ഡി.ശ്യാമള എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു. ശില്‍പശാലയില്‍ നടന്ന പൊതുചര്‍ച്ചയ്ക്ക് സാക്ഷരതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി.കെ.പ്രദീപ്കുമാര്‍ നേതൃത്വം നല്‍കി..
- Log in to post comments