Skip to main content
സംസ്ഥാനതല ഓര്‍ഫനേജ് കുടുംബസംഗമത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിലാ തോമസ് പ്രകാശനം ചെയ്യുന്നു.

സംസ്ഥാനതല ഓര്‍ഫനേജ് കുടുംബ സംഗമം ലോഗോ പ്രകാശനം ചെയ്തു.

 

വയനാട് മുസ്ലിം ഓര്‍ഫനേജില്‍ ഡിസംബര്‍ 28 ന് നടക്കുന്ന സംസ്ഥാനതല ഓര്‍ഫനേജ് കുടുംബസംഗമത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിലാ തോമസ് പ്രകാശനം ചെയ്തു. വയനാട് മുസ്ലീം ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍ സാഹിബ് ലോഗോ സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. മിനി, ബ്ലോക്ക് പഞ്ചായത്ത് അംഗം  കെ. ദേവസി,വയനാട് മുസ്ലിം  ഓര്‍ഫനേജ് പ്രസിഡണ്ട് കെ.കെ. അഹമ്മദ് ഹാജി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഡാര്‍ളി ഇ പോള്‍,  ലോഗോ  രൂപകല്‍പ്പന ചെയ്ത  കെ.സെയ്ഫുദ്ദീന്‍,പി.പ.ി അബ്ദുള്‍ കരിം എന്നിവര്‍ സംസാരിച്ചു.

 

 

 

date