Skip to main content

വനം പ്രവൃത്തികള്‍ :  കോണ്‍ട്രാക്ടര്‍മാര്‍ രജിസ്റ്റര്‍ ചെയ്യണം

കൊച്ചി: വനം സംബന്ധമായ പ്രവൃത്തികള്‍ ചെയ്യുന്നതിന് വനം വകുപ്പില്‍ നിലനിന്നിരുന്ന കണ്‍വീനര്‍ സമ്പ്രദായത്തിന് പകരം കോണ്‍ട്രാക്ട് സംവിധാനം ഏര്‍പ്പെടുത്തികൊണ്ട്  സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. 

സര്‍ക്കാര്‍ അംഗീകരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി, കോണ്‍ട്രാക്ട് സിസ്റ്റത്തില്‍ ഫോറസ്ട്രി ജോലികള്‍ ചെയ്യുന്നതിന് യോഗ്യരായ കോണ്‍ട്രാക്ടര്‍മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. താല്‍പര്യമുള്ളവര്‍ വനം വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ അതത് വനം ഡിവിഷനുകളുമായി ബന്ധപ്പെടുകയോ ചെയ്ത്  പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

മാര്‍ഗനിര്‍ദ്ദേശങ്ങളും വിശദവിവരങ്ങളും വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

 

date