Post Category
നോര്‍ക്ക അറ്റസ്റ്റേഷന്‍ ക്യാമ്പ്
വിദേശത്ത് ജോലി തേടുന്നവര്‍ക്കായി നോര്‍ക്ക സംഘടിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ക്യാമ്പ് ജൂണ്‍ 28ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അപേക്ഷകര്‍ http://202.88.244.146:8084/norka എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.
എസ്എസ്എല്‍സി ഉള്‍പ്പെടെയുളള എല്ലാ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും (ഇംപ്രൂവ്മെന്‍റും സപ്ലിമെന്‍ററിയും ഉള്‍പ്പെടെ) ഹാജരാക്കണം. എച്ച്.ആര്‍.ഡി രജിസ്ട്രേഷന്‍ ഫീസായി 708 രൂപയും ഓരോ സര്‍ട്ടിഫിക്കറ്റിനും 75 രൂപ വീതവും അടയ്ക്കണം. അപേക്ഷകനു പകരം അതേ വിലാസത്തിലുളള നോമിനിക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുമായി എത്തി അറ്റസ്റ്റേഷന്‍ നടത്താം. ഫോണ്‍: 0484 2371810, 2580033
date
- Log in to post comments