Skip to main content

മിഠായിത്തെരുവില്‍ ജനുവരി 2 വരെ ഗതാഗതനിരോധനം

 

പുതുവത്സര- ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി മിഠായിത്തെരുവില്‍ ഡിസംബര്‍ 24 മുതല്‍ ജനുവരി 2 വരെ രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ വാഹന നിരോധനം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ യു.വി. ജോസ് അറിയിച്ചു. കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന റോഡ് സുരക്ഷാ അവലോകന യോഗത്തിലാണ് തീരുമാനം. 
റോഡ് അപകടങ്ങള്‍ നിയന്ത്രിക്കുന്നതിനായി റോഡ് സുരക്ഷാ പരിശോധന സ്‌ക്വാഡുകള്‍ ഊര്‍ജിതമാക്കാനും തെരുവ് വിളക്കുകള്‍ അറ്റകുറ്റപ്പണി നടത്തി കാര്യക്ഷമമാക്കാനും കോര്‍പ്പറേഷന്‍ സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു.
 

date