മീസില്‍സ് റുബെല്ല കുത്തിവെപ്പ് : ഇന്നും നാളെയും (നവംബര്‍ 4 & 5 ) ജില്ലയില്‍ ഊര്‍ജ്ജിത കാമ്പയിന്‍
ജില്ലയിൽ ഇതുവരെ എം.ആർ കുത്തിവെപ്പ് എടുക്കുവാൻ സാധിക്കാത്ത 9 മാസത്തിനും 15 വയസ്സിനുമിടയിലുള്ള എല്ലാ കുട്ടികൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകുവാൻ വേണ്ടി ഇന്നും നാളെയും ജില്ലയിൽ ഊർജ്ജിത എം.ആർ കാമ്പയിൻ നടത്തുന്നു. സ്കൂളുകളിൽ കാമ്പയിൻ നടത്തിയപ്പോൾ പലവിധ കാരണങ്ങളാൽ കുത്തിവെപ്പെടുക്കാത്ത കുട്ടികളെ അടുത്തുള്ള സർക്കാർ ആശുപത്രിയിലോ, ഈ സൗകര്യം നൽകുന്ന ഏതെങ്കിലും സ്വകാര്യ ആശുപത്രിയിലോ എത്തിച്ച് പ്രതിരോധ കുത്തിവെപ്പ് നൽകേണ്ടതാണ്. പ്രതിരോധ കുത്തിവെപ്പിനെ കുറിച്ച് കൂടുതൽ അറിയുന്നതിന് ആരോഗ്യപ്രവർത്തകരുമായും, ഡോക്ടർമാരുമായും സംശയനിവാരണം നടത്തുന്നതിനും അവസരമുണ്ട്. ഈ രണ്ട് ദിവസങ്ങളിൽ എം.ആർ കുത്തിവെപ്പിനുള്ള സൗകര്യം സൗജന്യമായി ഒരുക്കിയിരിക്കുന്ന സ്വകാര്യ ആശുപത്രികൾ താഴെ പറയുന്നവയാണ്.
നവംബർ 4 ന് എം. ആർ കുത്തിവെപ്പ് നൽകുന്ന സ്വകാര്യ ആശുപത്രികൾ 1. എം.ഒ.എസ്.സി മെഡിക്കൽ കോളേജ്, കോലഞ്ചേരി 2 ഗൗതം ഹോസ്പിറ്റൽ, കൊച്ചി 3 അമൃത മെഡിക്കൽ കോളേജ്, ഇടപ്പള്ളി 4 സെന്റ്. ജോർജ് ഹോസ്പിറ്റൽ, വാഴക്കുളം 5 ലിസി ഹോസ്പിറ്റൽ, എറണാകുളം 6 എം.എ. ജെ ഹോസ്പിറ്റൽ, ഇടപ്പള്ളി 7 കാർമൽ ഹോസ്പിറ്റൽ, ആലുവ അശോകപുരം 9 സമരിറ്റൻ ഹോസ്പിറ്റൽ, കിഴക്കമ്പലം 10 ലക്ഷ്മി ഹോസ്പിറ്റൽ, എറണാകുളം
നവംബർ 4 നും 5 നും എം. ആർ കുത്തിവെപ്പ് നൽകുന്ന സ്വകാര്യ ആശുപത്രികൾ 1 ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ചാലാക്കൽ 2 കൊച്ചിൻ ഹോസ്പിറ്റൽ, പള്ളിമുക്ക് 3 വെൽകെയർ ഹോസ്പിറ്റൽ, വൈറ്റില 4 ലക്ഷ്മി ഹോസ്പിറ്റൽ, തൃപ്പൂണിത്തുറ 5 ഫാത്തിമ ഹോസ്പിറ്റൽ, പെരുമ്പടപ്പ് 6 ലക്ഷ്മി ഹോസ്പിറ്റൽ, ആലുവ ഇന്ന് 9,539 കുട്ടികൾ കൂടി പ്രതിരോധ കുത്തിവെപ്പെടുത്തു. ഇതുവരെ ജില്ലയിൽ എം.ആർ കുത്തിവെപ്പെടുത്ത കുട്ടികളുടെ എണ്ണം 4,91,286 ആയി (72.66%). ആകെ 6,76,106 കുട്ടികൾക്കാണ് പ്രതിരോധ കുത്തിവെപ്പ് നൽകുവാൻ ലക്ഷ്യമിട്ടിട്ടുള്ളത്.
- Log in to post comments