Post Category
സൗജന്യ തെറാപ്പി കോഴ്സ്
കേന്ദ്ര നഗര ദാരിദ്ര്യലഘൂകരണ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ ജന്‍ ശിക്ഷന്‍ സന്സ്ഥാന് ജില്ലയില്‍ നടപ്പിലാക്കുന്ന സൗജന്യ ആയുര്‍വേദ സ്പാ തെറാപ്പി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. നഗരസഭാ പരിധികളില്‍ വാര്‍ഷിക വരുമാനം 50,000 രൂപയില്‍ കവിയാത്ത 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താമസം, ഭക്ഷണം, പഠനോപകരണങ്ങള്‍ എന്നിവ സൗജന്യമായിരിക്കും. പാലക്കാട് ജില്ലയിലെ ആയുര്പാലന ഹോസ്പ്പിറ്റലിലാണ് കോഴ്സ് നടത്തുന്നത്. അപേക്ഷ ഫോം നഗരസഭാ ഓഫീസുകളിലും ജെ.എസ്.എസ് നിലമ്പൂര്‍ ഹെഡ്ഓഫീസിലും ലഭിക്കും. ഫോണ്‍ 04931-221979, 8304935854, 9746938700.
date
- Log in to post comments