Post Category
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ബില്‍ സബ്ജക്റ്റ് കമ്മിറ്റി സിറ്റിങ്ങ് നവംബര്‍ 6, 7 തീയതികളില്‍
കേരള നിയമസഭയുടെ ആരോഗ്യവും കുടുംബ ക്ഷേമവും സംബന്ധിച്ച സബ്ജെറ്റ് കമ്മിറ്റി XII, നവംബര്‍ ആറിന് രാവിലെ 10.30ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും ഏഴിന് രാവിലെ 10.30ന് എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും യോഗം ചേരും. സമിതിയുടെ പരിഗണനയിലുളള കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് (രജിസ്ട്രേഷനും നിയന്ത്രണവും) ബില്‍, 2017 നെ സംബന്ധിച്ച് വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ഹര്‍ജികളും നിവേദനങ്ങളും നേരിട്ട് സ്വീകരിക്കും. ഹര്‍ജികളും നിവേദനങ്ങളും നല്കാന് ആഗ്രഹിക്കുന്ന വ്യക്തികളും സംഘടനകളും ഈ അവസരം വിനിയോഗിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പി.എന്‍.എക്സ്.4713/17
date
- Log in to post comments