Post Category
വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
പ്രതിരോധ സേനയില്‍ നിന്നും ഹവില്‍ദാര്‍ തത്തുല്യ റാങ്കില്‍ നിന്നും വിരമിച്ച വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് കേന്ദ്രിയ സൈനിക് ബോര്‍ഡ് നല്‍കുന്ന വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. www.ksb.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. ഒന്നുമുതല്‍ മുതല്‍ ഒന്‍പത് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും 11 ാം ക്ലാസ് പാസായ കുട്ടികള്‍ക്കും സെപ്റ്റംബര്‍ 30 വരെയും 10, 12 ക്ലാസ് പാസായ കുട്ടികള്‍ക്ക് ഒക്ടോബര്‍ 30 വരെയും ഡിഗ്രി ക്ലാസുകാര്‍ക്ക് നവംബര്‍ 30 വരെയും അപേക്ഷിക്കാം . സമര്‍പ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഒറിജിനലും സഹിതം ജില്ലാ സൈനിക് ക്ഷേമ ഓഫീസില്‍ പരിശോധനക്കും തുടര്‍ നടപടിക്കുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04994256860
date
- Log in to post comments