Skip to main content

വിവേകാനന്ദ സ്പര്‍ശം ഇന്ന് (ഡിസംബര്‍ 22) സമാപിക്കും

    ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച വിവേകാനന്ദ സപര്‍ശം, നവോത്ഥാന ദൃശ്യയാത്ര എന്നീ പരിപാടികളുടെ സമാപനം ഇന്ന് (ഡിസംബര്‍ 22) വൈകിട്ട് ടാഗോര്‍ ഹാളില്‍ നടക്കും.  സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ സമാപന പരപാടികള്‍ ഉദ്ഘാടനം ചെയ്യും.
    സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125-ാം വാര്‍ഷികമാണ് വിവേകാനന്ദ സ്പര്‍ശം എന്ന പേരില്‍ സംഘടിപ്പിക്കുന്നത്.  സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും പര്യടനം നടത്തിയ ശേഷമാണ് നാളെ തിരുവനന്തപുരത്ത് സമാപിക്കുന്നത്.  നവംബര്‍ 27 ന് മുഖ്യമന്ത്രിയാണ് പരിപാടി കവടിയാറില്‍ ഉദ്ഘാടനം ചെയ്തത്.
    വി.എസ്. ശിവകുമാര്‍ എം.എല്‍.എ, ഉന്നത വിദ്യാഭ്യാസ സമിതി വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍, കവി വി. മധുസൂദനന്‍ നായര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കുമെന്ന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ അറിയിച്ചു.
 

date