Skip to main content

പരിയാരത്ത് ആധുനിക സൗകര്യങ്ങളോടെ അമ്മയും കുഞ്ഞും ആയുര്‍വേദ ആശുപത്രി ഒരുങ്ങുന്നു

    പരിയാരം സ്ത്രീകളുടെയും കുട്ടികളുടെയും ആയുര്‍വേദ ആശുപത്രിയുടെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്. പരിയാരം ഗവ. ആയുര്‍വേദ കോളേജ് കോമ്പൗണ്ടില്‍ നാല് നിലകളിലായാണ് ജില്ലയിലെ ആദ്യത്തെ അമ്മയും കുഞ്ഞും ആയുര്‍വേദ ആശുപത്രി കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നത്. ഗവ. ആയുര്‍വേദ ആശുപത്രിയില്‍ നിലവില്‍ സ്ത്രീ-ശിശു രോഗ വിദഗ്ദ ഡോക്ടര്‍മാരുണ്ടെങ്കിലും പ്രസവം നടത്താന്‍ ഇവിടെ സൗകര്യമില്ല. എന്നാല്‍ അമ്മയും കുഞ്ഞും ആശുപത്രി വരുന്നതോടെ ഇതിന് മാറ്റം വരും. ആധുനിക സജീകരങ്ങള്‍ അടക്കമുള്ള ഓപ്പറേഷന്‍ തിയേറ്റര്‍, ലേബര്‍ റൂം എന്നിവയാണ് ഇവിടെ ഒരുങ്ങുന്നത്. 
    ഓട്ടിസം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ബാധിച്ചവരെ ചികിത്സിക്കുന്നതിനായി ഫിസിയോ -സ്പീച്ച് തെറാപ്പികള്‍ അടക്കം ലഭ്യമാക്കാനാണ് പദ്ധതിയെന്ന് ഗവ. ആയുര്‍വേദ കോളേജ് സൂപ്രണ്ട് ഡോ. കെ എന്‍ അജിത് കുമാര്‍ പറഞ്ഞു. പ്രസവത്തിന് മുമ്പും പ്രസവശേഷവും ആയുര്‍വേദ ചികിത്സക്കായി ധാരാളം സ്ത്രീകള്‍ ഇവിടെ എത്താറുണ്ട്.  ഗര്‍ഭിണികള്‍ക്ക് ആയുര്‍വേദ ചികിത്സ തന്നെ നല്‍കുമെങ്കിലും അടിയന്തര ഘട്ടത്തില്‍ അലോപ്പതി ഡോക്ടറുടെ സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 
    22 സ്ഥിരം തസ്തികകളും 15 താല്‍ക്കാലിക തസ്തികകളുമാണ് ആശുപത്രിക്കായി രഏപഹഏ അനുവദിച്ചിരിക്കുന്നത്. പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, ഒമ്പ്‌സര്‍വേഷന്‍ റൂം, ഒ പി / ഐ പി വിഭാഗങ്ങള്‍, ഫാര്‍മസി, സ്‌കാനിംഗ്, ലബോട്ടറി, കിച്ചണ്‍ തുടങ്ങിയ സൗകര്യങ്ങളും ഈ ആശുപത്രിയില്‍ ലഭ്യമാണ്.  മലബാറിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്ത്രീ രോഗ സംബന്ധമായും പ്രസവ സംബന്ധമായും ഇവിടെ ചികിത്സക്കെത്തുന്ന സ്ത്രീകള്‍ക്ക് പുതിയ ആശുപത്രി ഏറെ പ്രയോജനപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 14.45 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ആശുപത്രിയില്‍ സ്ത്രീകളുടെ വാര്‍ഡിലും ശിശുരോഗ വാര്‍ഡിലും 50 കിടക്കകള്‍ വീതം സജ്ജീകരിക്കും. ആശുപത്രിയില്‍ ആധുനിക സജീകരണങ്ങള്‍ ഒരുക്കാനായി ആദ്യഘട്ടത്തില്‍ 1.40  കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. ആശുപത്രിയുടെ ഉള്ളില്‍ തന്നെ കുട്ടികള്‍ക്ക് കളിക്കാനായി പ്ലേ സ്റ്റേഷനും ആശുപത്രി കോമ്പൗണ്ടിനകത്ത് പൂന്തോട്ടവും വിശ്രമ കേന്ദ്രവും ഒരുക്കും.
പി എന്‍ സി/2201/2019

date