കുടുംബശ്രീ പഞ്ചായത്തുകളില്‍ മള്‍ട്ടി ടാസ്ക് ടീം രൂപീകരിക്കുന്നു
എറൈസ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും പ്ലമ്പിങ്, ഇലക്ട്രികല്‍ വര്‍ക്ക്, ഇലക്ട്രോണിക് റിപ്പയര്‍ എന്നീ തൊഴില്‍ മേഖലകളില്‍ മള്‍ട്ടി ടാസ്ക് ടീം രൂപീകരണത്തിന് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ തുടക്കം കുറിച്ചു. സംസ്ഥാനത്ത് പ്രളയക്കെടുതികള്‍ മൂലം ഉപജീവന മാര്‍ഗങ്ങള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തി നല്‍കുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ സ്വയംതൊഴില്‍ പരിശീലന പദ്ധതിയാണ് 'എറൈസ്'.
ഓരോ പഞ്ചായത്തിലും അഞ്ച് മുതല്‍ 10 പേരടങ്ങുന്ന മള്‍ട്ടി ടാസ്ക് യൂണിറ്റാണ് സ്ഥാപിക്കുന്നത്. പ്രസ്തുത മേഖലകളില്‍ കുറഞ്ഞ നിരക്കില്‍ കാലതാമസം കൂടാതെ സേവനം നല്‍കുന്നതിനാണ് ടീം രൂപീകരിക്കുന്നത്. പഞ്ചായത്തിനകത്തും പുറത്തുമുള്ള ഇലക്ട്രിക്കല്‍ വര്‍ക്ക്, ഇലക്ട്രോണിക് റിപ്പയര്‍ സംബന്ധിച്ച വര്‍ക്കുകള്‍ യൂണിറ്റുകള്‍ ഏറ്റെടുത്ത് നടത്തും. പൂക്കോട്ട്കാവ് പഞ്ചായത്തില്‍ തുടക്കം കുറിച്ച പദ്ധതി, ജില്ലയിലാകെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് അതത് കുടുംബശ്രീ സിഡിഎസുകളില്‍ രജിസ്റ്റര്‍ ചെയ്യണം. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം.
- Log in to post comments