Skip to main content

തദ്ദേശസ്ഥാപനങ്ങള്‍ക്ക് വേണ്ടിയുളള പുതിയ ഓംബുഡ്‌സ്മാന്‍  ഇന്ന് (ഡിസംബര്‍ 22) ചുമതലയേല്‍ക്കും

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുളള പുതിയ ഓംബുഡ്‌സ്മാനായി റിട്ടയേര്‍ഡ് ജസ്റ്റിസ് കെ.കെ. ദിനേശന്‍ ഇന്ന് (ഡിസംബര്‍ 22) രാവിലെ 10 മണിക്ക് ഗവര്‍ണര്‍ പി.സദാശിവം മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.  രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്.  തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുളള നിലവിലെ ഓംബുഡ്‌സ്മാനായിരുന്ന എം.എല്‍. ജോസഫ് ഫ്രാന്‍സിസിന്റെ ഉദ്യോഗ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ ഓംബുഡ്‌സ്മാനെ നിയമിച്ച്  തീരുമാനമായത്.

പി.എന്‍.എക്‌സ്.5465/17

date