കോഴിക്കോട് അറിയിപ്പുകള്‍ 2
ടോയിലറ്റ്, നിര്‍മ്മാണം : അപേക്ഷ സമര്‍പ്പിക്കാം
പട്ടികജാതി വികസന വകുപ്പ് വേടന്‍, നായാടി, കളളാടി, ചക്ലിയ/അരുന്ധതിയാര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമായി നടപ്പിലാക്കുന്ന ടോയ്‌ലറ്റ് നിര്‍മ്മാണ പദ്ധതിയില്‍ കൊടുവളളി ബ്ലോക്ക് പരിധിയില്‍പ്പെട്ടവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. വീടിനോട് ചേര്‍ന്ന് സ്വന്തമായി ടോയ്‌ലറ്റ് ഇല്ലാത്തവരാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ ജാതി, വരുമാനം, കൈവശ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡിന്റെ കോപ്പി, തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ഇതേ ആനുകൂല്യം ലഭിച്ചിട്ടില്ല എന്നുളള സാക്ഷ്യപത്രം, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി എന്നിവ സഹിതം കൊടുവളളി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ജൂലൈ 12 ന് അഞ്ച് മണിക്കകം സമര്‍പ്പിക്കണം. ഫോണ്‍ - 0495 2213922, 8547630157.
പഠനമുറി : അപേക്ഷ സമര്‍പ്പിക്കാം
പട്ടികജാതി വികസന വകുപ്പ്പട്ടികജാതി വേടന്‍, നായാടി, കളളാടി, ചക്ലിയ/അരുന്ധതിയാര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമായി നടപ്പിലാക്കുന്ന പഠനമുറി പദ്ധതിക്ക് കൊടുവളളി ബ്ലോക്ക് പരിധിയില്‍പ്പെട്ടവര്‍ക്ക് നേരിട്ട അപേക്ഷ സമര്‍പ്പിക്കാം. സര്‍ക്കാര്‍ എയ്ഡഡ്, സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ ഏഴ് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളായിരിക്കണം. നിലവിലുളള ഭവനം വാസയോഗ്യവും 800 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുളളതുമായിരിക്കണം. വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപ എന്നീ മാനദണ്ഡങ്ങള്‍ക്കു വിധേയമായി പരമാവധി രണ്ട് ലക്ഷം രൂപ അനുവദിക്കും.
അപേക്ഷയോടൊപ്പം ജാതി, വരുമാനം, വിദ്യാര്‍ത്ഥി പഠിക്കുന്ന സഥാപനത്തില്‍ നിന്നുളള സാക്ഷ്യപത്രം, വീടിന്റെ ഉടമസ്ഥാവകാശം, വീട് വാസയോഗ്യമാണെന്ന് കാണിക്കുന്ന സാക്ഷ്യപത്രം, റേഷന്‍ കാര്‍ഡിന്റെ കോപ്പി, ആധാര്‍ കാര്‍ഡിന്റെ കോപ്പി, തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ഇതേ ആനുകൂല്യം ലഭിച്ചിട്ടില്ല എന്നുളള സാക്ഷ്യപത്രം, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി - എന്നിവ സഹിതം കൊടുവളളി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ജൂലൈ 12 ന് അഞ്ച് മണിക്കകം സമര്‍പ്പിക്കണം. ഫോണ്‍ - 0495 2213922, 8547630157.
- Log in to post comments