Skip to main content

കേരള നിയമസഭയുടെ പിന്നോക്ക  സമുദായ ക്ഷേമ സമിതി യോഗം 9 ന്

കേരള നിയമസഭയുടെ പിന്നോക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി ജൂലൈ ഒൻപത് രാവിലെ 11 ന് തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. സർക്കാർ സർവീസ്, പൊതുമേഖലാ സ്ഥാപനങ്ങൾ, സർവകലാശാലകൾ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, സർക്കാർ നിയന്ത്രണത്തിലുളള മറ്റ് സ്ഥാപനങ്ങൾ എന്നിവയിലെ നിയമനങ്ങളിൽ പിന്നോക്ക സമുദായക്കാർ അഭിമുഖീകരിക്കുന്ന സാമുദായികവും സാമൂഹ്യപരവുമായ വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ചും വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും ഹർജികൾ/നിവേദനങ്ങൾ സ്വീകരിക്കും.

date