Post Category
സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളുടെ ജില്ലാതല കാമ്പയിന്‍ ഇന്നു മുതല്‍
കേരള സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളായ 'സമകാലിക ജനപഥം', 'കേരള കോളിംഗ്' എന്നിവയുടെ വരിക്കാരെ ചേര്‍ക്കുന്നതിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തിലുള്ള കാമ്പയിന് ഇന്ന്(ജൂലൈ 2)തുടക്കം. വിവിധ വകുപ്പുകളുടെ ജില്ലാതല ഓഫീസുകളില്‍ പിആര്‍ഡി പ്രതിനിധികള്‍ സന്ദര്‍ശനം നടത്തി നേരിട്ട് വരിക്കാരെ ചേര്‍ക്കും. വാര്‍ഷിക വരിസംഖ്യ 120 രൂപ വീതമാണ്. പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ആധികാരിക വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഇവ പ്രസിദ്ധീകരിക്കുന്നത്. വരിക്കാരായി ചേര്‍ന്ന് ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments