Post Category
പഴയ സ്‌കീമില്‍ പരീക്ഷ എഴുതാന്‍ അവസരം
സംസ്ഥാന സാംസ്‌കാരിക കാര്യ വകുപ്പിന്റെ കീഴില്‍ ആറന്മുളയിലെ വാസ്തുവിദ്യ ഗുരുകുലത്തില്‍ 1994 മുതല്‍ നടത്തിയ കോഴ്‌സുകളില്‍ പ്രവേശനം നേടി പരീക്ഷ എഴുതി പരാജയപ്പെട്ടവര്‍ക്കും എഴുതാന്‍ കഴിയാത്തവര്‍ക്കും ഒരവസരം കൂടി നല്‍കുന്നു. പി ജി ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ഏകവര്‍ഷ-ദ്വിവത്സര കോഴ്‌സ് എന്നിവയിലാണു പഴയ സ്‌കീമും സിലബസും അനുസരിച്ച് പരീക്ഷ നടത്തുന്നത്. അപേക്ഷ ഈ മാസം 15 നകം വാസ്തു വിദ്യാ ഗുരുകുലത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് നമ്പര്‍: 0468 2319740, കോഴ്‌സ് കോഡിനേറ്റര്‍: 9947739442, പി ആര്‍ അസിസ്റ്റന്റ്: 9744857828
date
- Log in to post comments