ലൈഫ്മിഷനിലേക്ക് സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ട്
പ്രളയത്തില്‍ പൂര്‍ണ്ണമായി വീട് തകര്‍ന്നുപോയവരുടെ വിവരങ്ങളും ഭവന പുനര്‍നിര്‍മ്മാണ പുരോഗതിയും സര്‍ക്കാര്‍ വികസിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തുന്നതിന് സന്നദ്ധപ്രവര്‍ത്തകരെ ആവശ്യമുണ്ട്. ഇടുക്കി, അടിമാലി, നെടുങ്കണ്ടം, അഴുത ബ്ലോക്ക് ഓഫീസുകളില്‍ രൂപീകരിച്ചിട്ടുള്ള സഹായ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പരമാവധി 10 ദിവസത്തേക്കായിരിക്കും നിയമനം. പ്ലസ് ടു പാസായ ഇന്റര്‍നെറ്റ് കണക്ഷനുള്ള സ്മാര്‍ട്ട് ഫോണ്‍, ടൂവീലര്‍ എന്നിവയുള്ള താല്‍പ്പര്യമുള്ളവര്‍ ജൂണ്‍ 26ന് രാവിലെ 11ന് പൈനാവിലുള്ള ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈഫ്മിഷന്‍ ജില്ലാ ഓഫീസില്‍ അംഗീകൃത തിരിച്ചറിയല്‍ രേഖയും, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി എത്തിച്ചേരണം. തിരഞ്ഞെടുക്കുന്നവര്‍ക്ക് ദിവസ യാത്രാബത്ത ഇനത്തില്‍ 400 രൂപയും വീട് ഒന്നിന് 25 രൂപയും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9447765615.
- Log in to post comments