Skip to main content

വസ്തു നികുതിയില്‍ നിന്ന് ഒഴിവാക്കാന്‍ അപേക്ഷ നല്‍കണം

 

ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ 660 ചതുരശ്ര അടിയില്‍ താഴെയുള്ള സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന വാസഗൃഹങ്ങളെ വസ്തു നികുതിയില്‍ നിന്ന് ഒഴിവാക്കും. ഇതിനായി ഈ മാസം 27ന് മുമ്പ് അനുബന്ധം 2 ഫോറം പൂരിപ്പിച്ച് പഞ്ചാത്ത് ഓഫീസില്‍ നല്‍കണം. 

വസ്തു നികുതി കുടിശിക നോട്ടീസ് ലഭിച്ചവര്‍ ഈ മാസം 31ന് മുമ്പ് കുടിശിക അടച്ച് റവന്യു റിക്കവറി നടപടികള്‍ ഒഴിവാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. 

        (പിഎന്‍പി 3449/17)

date