Skip to main content

കുടുംബശ്രീ ബ്ലോക്ക്തല തൊഴില്‍മേള : ഡിസംബര്‍ 30 ന്

 

    കുടുംബശ്രീ  ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ ) പദ്ധതിയുടെ ഭാഗമായി ഫ്യൂച്ചര്‍ ഫോര്‍-2017 എന്ന പേരില്‍  ചിറ്റൂര്‍ ബ്ലോക്ക്തല തൊഴില്‍ മേള നടത്തുന്നു.  ഡിസംബര്‍ 30-ന് രാവിലെ 9.30 മുതല്‍ 2 വരെ ചിറ്റൂര്‍ നെഹ്രു ഓഡിറ്റോറിയത്തിലാണ് തൊഴില്‍മേള ഒരുക്കിയിട്ടുളളത്.  അക്കൗണ്ടിങ്ങ് ഫിനാന്‍സ്, സെയില്‍സ് തുടങ്ങി പല മേഖലകളിലുമുളള വിവിധ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നു. മേളയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ഴീീ.ഴഹ/ഒെ5ജട8 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.
ഗ്രാമീണ മേഖലയിലെ ദരിദ്ര കുടുംബങ്ങളിലെ 18 നും 35 നും ഇടയില്‍ പ്രായമുളള യുവതീ യുവാക്കള്‍ക്കായി കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ) . സംസ്ഥാനത്തെ വിദഗ്ധ പരിശീലന സ്ഥാപനങ്ങളുടെ സഹായത്തോടെ വിവിധ തൊഴില്‍ ഉടമകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.  മൂന്ന് മാസമാണ് പരിശീലന കാലാവധി.

date