Skip to main content

തെരഞ്ഞെടുപ്പ് ക്വിസ് മത്സരം  

തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും' എന്ന വിഷയത്തില്‍ 9 മുതല്‍ 12-ാം തരം വരെയുളള വിദ്യാര്‍ത്ഥികള്‍ക്കായി അഖില ഭാര ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. ഇത് സംബന്ധിച്ച പ്രത്യേക ആലോചന യോഗം കളക്ടറേറ്റില്‍ ചേര്‍ന്നു.

9 മുതല്‍ 12-ാം തരം വരെയുളളവരുടെ സ്‌കൂള്‍ തല മത്സരങ്ങള്‍ നവംബര്‍ 9 ന് നടത്തണമെന്നും വിജയികളുടെ വിവരങ്ങള്‍ അന്ന് വൈകീട്ട് 5 ന് മുന്‍പായി കളക്ടറേറ്റ് തെരഞ്ഞെടുപ്പ് വിഭാഗത്തില്‍ അറിയിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. ഇ-മെയില്‍ edctsr@gmail.com .ജില്ലാ തല മത്സരങ്ങള്‍ക്ക് അര്‍ഹത നേടിയവരുടെ പേര്,

ഫോണ്‍ നമ്പര്‍, സ്‌കൂള്‍ മേധാവിയുടെ ശുപാര്‍ശ സഹിതമാണ് നല്‍കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0487-236106
 

date