Skip to main content

അന്തര്‍ സംസ്ഥാന സര്‍വീസ് വാഹന പരിശോധ: പിഴ-നികുതി ഇനത്തില്‍ 10 ലക്ഷം ഈടാക്കി 

 

അന്തര്‍ സംസ്ഥാന സര്‍വ്വീസ് വാഹനപരിശോധനക്കായി മോട്ടോര്‍ വാഹന വകുപ്പ് നിയോഗിച്ച സ്ക്വാഡിന്‍റെ കഴിഞ്ഞ രണ്ടു ദിവസത്തെ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ വാഹനങ്ങളില്‍ നിന്നു പിഴയിനത്തിലും നികുതിയിനത്തിലുമായി 10 ലക്ഷത്തോളം രൂപ ഈടാക്കി.  വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പാലക്കാട് ആര്‍.ടി.ഒ ടി.സി വിനേഷ് അറിയിച്ചു. ക്രിസ്തുമസ് - പുതുവത്സര ഉത്സവസീസണ്‍ പ്രമാണിച്ച് സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും സര്‍വ്വീസ് നടത്തുന്ന ലക്ഷ്വറി ബസ്സുകളുടെ നികുതി, പെര്‍മിറ്റ് എന്നിവ സ്ക്വാഡ് പരിശോധന വിധേയമാക്കുന്നുണ്ട്. . ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം 2014 ഏപ്രില്‍ ഒന്നു മുതല്‍ 2016 ജൂലൈ 18 വരെയുളള വിവിധ കാലയളവില്‍  സംസ്ഥാനത്ത് പ്രവേശിച്ച വാഹനങ്ങള്‍ കേരള ഫിനാന്‍സ് ആക്ട് 2014 പ്രകാരം സീറ്റ് ഒന്നിന് 6000 രൂപ നിരക്കില്‍  അടക്കേണ്ട നികുതി കുടിശ്ശിക പിരിച്ചെടുക്കുക കൂടി ലക്ഷ്യമിട്ടാണ് പാലക്കാട് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ രണ്ട് മൊബൈല്‍ എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡിനെ പ്രത്യേക പരിശോധനക്കായി നിയോഗിച്ചത്.
 

date