Skip to main content

സ്റ്റാറ്റിസ്റ്റിക്കല്‍ ദിനാചരണം സംഘടിപ്പിച്ചു  

ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ദിനാചരണത്തോടനുബന്ധിച്ച് ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ്  ജില്ലാ ഓഫീസിന്‍റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ബി.സി.എം കോളേജുമായി നടത്തിയ ക്വിസ് മത്സരത്തില്‍ ഐസക് ചെറിയാന്‍ -സഞ്ജയ് സജു ടീം  (സെന്‍റ് തോമസ് കോളേജ്, പാല)  ഒന്നാം സ്ഥാനം നേടി. 

 

സ്റ്റാറ്റിസ്റ്റിക്കല്‍ ജീവനക്കാര്‍ക്കായി താലൂക്ക് തലത്തില്‍ നടത്തിയ ഉപന്യാസ മത്സരത്തില്‍ സി. കെ അനൂപ് (ചങ്ങനാശ്ശേരി) വി.എം ശ്രീലക്ഷ്മി (കോട്ടയം), ബിവിന്‍ ജോര്‍ജ് (വൈക്കം), എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 

സ്റ്റാറ്റിസ്റ്റിക്സ് ഇന്‍ മെഡിക്കല്‍ റിസര്‍ച്ച്, സ്റ്റാറ്റിസ്റ്റിക്സ് ഇന്‍ സിഗ്നല്‍ പ്രോസസിംഗ്, സുസ്ഥിര വികസനം എന്നീ വിഷയങ്ങളില്‍ നടന്ന സെമിനാറില്‍ വി.എം.ശ്രീദേവി(ടെക്നോപാര്‍ക്ക്), ഡി.ആര്‍.ഡി.ഒ സയന്‍റിസ്റ്റ് ഡോ.ജി.ഹരീഷ്, പാല സെന്‍റ് തോമസ് കോളേജ് അസോസിയേറ്റ് പ്രഫസര്‍ ഡോ.സെബാസ്റ്റ്യന്‍ ജോര്‍ജ്ജ് എന്നിവര്‍ വിഷയാവതരണം നടത്തി. ബിസിഎം കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടീന അന്ന തോമസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ മേരി ജോര്‍ജ്ജ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി.മാത്യു, ജില്ലാ ടൗണ്‍ പ്ലാനര്‍ സുജാ മത്തായി, ജില്ലാ ഓഫീസര്‍ സതീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

date