Skip to main content

പറമ്പിക്കുളം യാത്ര കാടിനെ അറിഞ്ഞാകണം - മന്ത്രി കെ. രാജു.  പൊളളാച്ചിയില്‍ കേരള വനം വകുപ്പ് ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ തുടങ്ങി

 

കടുവാസങ്കേതമായ പറമ്പിക്കുളത്തേക്കുള്ള യാത്ര കാടിനെയും  ആവാസ വ്യവസ്ഥയെയും അറിഞ്ഞുകൊണ്ടുള്ളതാവണമെന്ന് വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു.  പൊള്ളാച്ചി റെയില്‍വേ സ്റ്റേഷനു സമീപത്തായി കേരള വനം വകുപ്പിന്‍റെ ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പറമ്പിക്കുളത്തെത്തുന്നവര്‍ക്ക്  ഇന്‍ഫര്‍മേഷന്‍ കേന്ദ്രത്തില്‍  പ്രകൃതി പഠന ക്ലാസുകളില്‍ പങ്കെടുക്കാം. വനയാത്രയ്ക്കും ട്രക്കിങിനും   ഇവിടെ സൗകര്യം ലഭിക്കും . വിനോദസഞ്ചാരികള്‍ക്കായി  താമസ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.   വിദ്യാര്‍ഥികള്‍ക്കായി  സൗജന്യ പഠന ക്ലാസും താമസവും ലഭിക്കും.  പറമ്പികുളത്തേക്കുളള   ചെക്പോസ്റ്റ് അടയ്ക്കുന്നതിന് മുമ്പ്   (വൈകീട്ട് ആറ്)  എത്താന്‍ കഴിയാത്തവര്‍ക്ക് കേന്ദ്രം ഉപയോഗിക്കാം.
    കേരള വനം വകുപ്പിന്‍റെ കൈവശമുളള എട്ട് ഏക്കര്‍ സ്ഥലത്താണ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ സ്ഥാപിച്ചിരിക്കുന്നത്. പരിപാടിയില്‍  കെ ബാബു എം എല്‍ എ അധ്യക്ഷതനായി. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, എം.എല്‍.എ മാര്‍,  ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജോര്‍ജ് പി മാത്തച്ചന്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഭരദ്വാജ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍   പങ്കെടുത്തു
 

date