Skip to main content

മികച്ച ജീവനക്കാര്‍ക്ക് അവാര്‍ഡ് ; 'എംപ്ലോയി ഓഫ് ദ മന്ത്' പുരസ്‌കാരം

 

മികച്ച സേവനം നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്ക് എല്ലാ മാസവും അവാര്‍ഡ് നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു. കലക്ടറേറ്റ് പരിസരത്ത് പ്രതിജ്ഞയെടുത്ത ശേഷം ജീവനക്കാരോട് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. പൊതുജനങ്ങളില്‍ അഭിപ്രായം ആരാഞ്ഞതിന് ശേഷമായിരിക്കും അവാര്‍ഡ് നല്‍കുക. മാന്യമായ പെരുമാറ്റം, ഫയലുകളിലെ നടപടി തുടങ്ങിയവയെല്ലാം പരിശോധിച്ചായിരിക്കും അവാര്‍ഡ് നല്‍കുക. ഓരോ മാസവും കൂടുതല്‍ മികവ് പുലര്‍ത്തിയ ഉദ്യോഗസ്ഥന് 'എംപ്ലോയി ഓഫ് ദ മന്ത്' പുരസ്‌കാരം നല്‍കുമെന്ന് കലക്ടര്‍ പറഞ്ഞു.

 

date