Skip to main content

കേന്ദ്ര സിലബസ് കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കായിക മേള

.
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സിലബസ് കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ മുഴുവനും പങ്കെടുപ്പിച്ചുകൊണ്ട് ഈ വര്‍ഷം മുതല്‍ ജില്ലയില്‍ കായിക മത്സരങ്ങള്‍ നടത്തും. സി.ബി.എസി.,ഐ.സി.ഐ.സി,നവോദയ,കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് മേളയില്‍ പങ്കെടുക്കുക. ജില്ലയില്‍ കേന്ദ്ര സിലബസ് കൈകാര്യം ചെയ്യുന്ന ഏകദേശം 120 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടാന്നാണ് കണക്കാക്കുന്നത്.
ജനുവരി 13 ന് കോഴിക്കോട് സര്‍വകലാശാല സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തുന്നതിന് ധാരണമായി. പരിപാടിയുടെ നടത്തിപ്പിന് ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി കണ്‍വിനറുമായി കമ്മിറ്റി രൂപീകരിച്ചു. അസി കലക്ടര്‍ അരുണ്‍ കെ.വിജയനാണ് വൈസ് ചെയര്‍മാന്‍. ജില്ലയിലെ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രധാന അധ്യാപകര്‍ സമിതി അംഗങ്ങളാണ്. 14 അംഗ സമിതിയാണ് രൂപീകരിച്ചത്.
ഈ വര്‍ഷം അത്‌ലറ്റിക്‌സില്‍ മാത്രം മത്സരം നടത്തുന്നതിനും അടുത്ത വര്‍ഷം മുതല്‍ സ്‌പോട്‌സ് കൗണ്‍സില്‍ നിര്‍ദ്ദേശിക്കുന്ന മത്സരങ്ങള്‍ ഉള്‍പ്പെടെയുള്ളവ നടത്താനുമാണ് തീരുമാനം. ജില്ലയില്‍ നിന്ന് ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കു സംസ്ഥാന തലത്തിമല മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയും. ഒരു കായിക താരത്തിന് രണ്ട് വ്യക്തിഗത ഇനത്തിലും റിലേയിലും പങ്കെടുക്കാന്‍ കഴിയും. 14വയസിന് തഴെയും 17വയസ്സിന് തഴെ എന്നിങ്ങനെയുള്ള കാറ്റഗറിയിലായിരിക്കും മത്സരാര്‍ത്ഥികളെ പങ്കെടുപ്പിക്കുക. സി.ബി.സി.ഇ. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംസ്ഥാന സെക്രട്ടറി ഇന്ദിര ഭായ് യോഗത്തില്‍ സംസാരിച്ചു.
ഇതു സംബന്ധിച്ച് കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അമിത് മീണ അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോട്‌സ് പ്രസിഡന്റ് പി.ഷംസുദ്ദീന്‍, സെക്രട്ടറി എ.രാജു നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

 

date