Skip to main content

അപേക്ഷ ക്ഷണിക്കുന്നു

കാക്കനാട്: ജില്ലയിലെ മുൻകുറ്റവാളികൾക്കും, തടവുകാരുടെ ആശ്രിതർക്കും സ്വയം തൊഴിൽ ധനസഹായം, തടവുകാരുടെ മക്കളിൽ പ്രൊഫഷണൽ വിദ്യാഭ്യാസം ചെയ്യുന്നവർക്ക്  ധനസഹായം എന്നിവ നൽകുന്നു. അർഹതയുള്ളവരെ സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ജില്ലാ പ്രൊബേഷൻ ഓഫീസ് വഴി കണ്ടെത്തും. കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫീസിൽ ഈ മാസം 30 വരെ അപേക്ഷകൾ സ്വീകരിക്കുമെന്ന് ജില്ലാ പ്രൊബേഷൻ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ - 0484 2425249

date