Skip to main content

റേഷന്‍ വിഹിതം

കൊച്ചി: ഡിസംബര്‍ മാസത്തെ വിതരണത്തിനാവശ്യമായ റേഷന്‍ സാധനങ്ങള്‍ എല്ലാം റേഷന്‍ കടകളില്‍ എത്തിയിട്ടുണ്ട്. മുന്‍ഗണനാ വിഭാഗത്തിലുളള റേഷന്‍കാര്‍ഡുകളില്‍പ്പെടുന്ന ഓരോ അംഗത്തിനും സൗജന്യമായി നാല് കി.ഗ്രാം അരിയും ഒരു കി.ഗ്രാം ഗോതമ്പും ലഭിക്കും. മുന്‍ഗണനേതര സബ്‌സിഡി കാര്‍ഡുകളില്‍പ്പെടുന്ന ഓരോ അംഗത്തിനും രണ്ട് രൂപ നിരക്കില്‍ രണ്ട് കി.ഗ്രാം അരിയും കൂടാതെ 15 രൂപ നിരക്കില്‍ കാര്‍ഡ് ഒന്നിന് ഒരു കി.ഗ്രാം ആട്ടയും പൊതുവിഭാഗം കാര്‍ഡുകള്‍ക്ക് 15 രൂപ നിരക്കില്‍ ആട്ടയും 8.90 രൂപ നിരക്കില്‍ അരിയും ഉള്‍പ്പെടെ നാല് കി.ഗ്രാം ഭക്ഷ്യധാന്യവും എ.എ.വൈ കാര്‍ഡുകള്‍ക്ക് സൗജന്യമായി 28 കി.ഗ്രാം അരിയും ഏഴ് കി.ഗ്രാം ഗോതമ്പും ലഭിക്കും. കൂടാതെ എല്ലാ കാര്‍ഡുകള്‍ക്കും 15 രൂപ നിരക്കില്‍ അഞ്ച് കി.ഗ്രാം ആട്ടയും സ്‌പെഷ്യലായി അനുവദിച്ചിട്ടുണ്ടെന്ന് സിറ്റി റേഷനിങ് ഓഫീസര്‍ അറിയിച്ചു.
 

date