Skip to main content

മാതൃജ്യോതി: ഭിന്നശേഷിയുള്ള മാതാവിന് കുഞ്ഞിനെ  പരിപാലിക്കാൻ ധനസഹായം

കാക്കനാട്: അമ്പത് ശതമാനത്തിനു മുകളിൽ ഭിന്നശേഷിയുള്ള മാതാവിന് കുഞ്ഞിനെ പരിപാലിക്കാൻ മാതൃജ്യോതി പദ്ധതിയിലുൾപ്പെടുത്തി  ധനസഹായം ലഭിക്കാൻ ഇപ്പോൾ അപേക്ഷിക്കാം .  കുഞ്ഞ് ജനിച്ച് 24 മാസത്തേക്ക് പ്രതിമാസം 2000 രൂപ വീതമാണ് നൽകുക.  ആശുപത്രിയിൽ നിന്നുള്ള ഡിസ്ചാർജ്ജ് സർട്ടിഫിക്കറ്റ്, വൈകല്യം തെളിയിക്കുന്നതിന് മെഡിക്കൽ ബോർഡ് നൽകുന്ന ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷിക്കണം.  വിശദ വിവരം കളക്ടറേറ്റിലെ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ലഭിക്കും.  ഫോൺ: 0484 2425377

date