Skip to main content

കയാക്കിംഗ് മത്സരം : ലോഗോ പ്രകാശനം ചെയ്തു

 

 

സംസ്ഥാന വിനോദസഞ്ചാര വകുപ്പ് കോഴിക്കോട് തുഷാരഗിരിയില്‍ സംഘടിപ്പിക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റ് -2019 അന്തര്‍ ദേശീയ കയാക്കിംഗ് മത്സരത്തിന്റെ ലോഗോ സഹകരണ ദേവസ്വം ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ തിരുവമ്പാടി എം.എല്‍.എ ജോര്‍ജ്ജ് എം തോമസിന് നല്‍കി പ്രകാശനം ചെയ്തു. ജൂലൈ 26, 27, 28 തീയതികളിലായാണ് മത്സരം. കഴിഞ്ഞ ആറ് തവണയും സംഘടന മികവ് കൊണ്ട് വന്‍ വിജയമായിരുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവലില്‍ ഇക്കൊല്ലം കൂടുതല്‍ വിദേശ താരങ്ങളെ ഉള്‍ക്കൊളളിച്ചയിരിക്കും മത്സരം. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും കോഴിക്കോട് ഡി.റ്റി.പി.സി യും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്. 

ലോഗോ പ്രകാശന ചടങ്ങില്‍ ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ്, ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍, കെ.റ്റി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍, കെ.റ്റി.ഡി.സി എം.ഡി ആര്‍ രാഹുല്‍, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി ചിഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മനേഷ് ഭാസ്‌കര്‍ എന്നിവര്‍ പങ്കെടുത്തു. 

 

 

വ്യക്തിഗത ആസ്തികള്‍ 

സബ്‌സിഡിയോടെ നിര്‍മ്മിച്ചു നല്‍കും

 

 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള അരിക്കുളം, അത്തോളി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ കാലിത്തൊഴുത്ത്,  ആട്ടിന്‍കൂട്, കോഴിക്കൂട്,  പന്നിക്കൂട്, അസോള ടാങ്കുകളുടെ നിര്‍മ്മാണം, കമ്പോസ്റ്റ് പിറ്റ് നിര്‍മ്മാണം, സോക്ക് പിറ്റ് നിര്‍മ്മാണം, കിണര്‍ റീചാര്‍ജിങ്, കിണര്‍ നിര്‍മ്മാണം എന്നീ വ്യക്തിഗത ആസ്തികള്‍ നൂറ് ശതമാനം സബ്‌സിഡിയോടെ നിര്‍മ്മിച്ചു നല്‍കും. താല്പര്യമുള്ളവര്‍ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. 

 

ടെണ്ടര്‍ ക്ഷണിച്ചു

 

മേലടി ബ്‌ളോക്കിലെ എം.എല്‍.എ ആസ്തിവികസന പദ്ധതികളില്‍ ഉള്‍പ്പെട്ട കാലവര്‍ഷക്കെടുതി പുനരുദ്ധാരണ പ്രവൃത്തികള്‍  നടപ്പിലാക്കുന്നതിന് പൊതുമരാമത്ത് കരാറുകാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലൈ പത്തിന്  ഉച്ചയ്ക്ക് ഒരു മണി.  ദര്‍ഘാസ് സംബന്ധിച്ച വിശദവിവരങ്ങള്‍  പ്രവൃത്തി ദിവസങ്ങളില്‍  ഓഫീസില്‍ നിന്നും  ലഭ്യമാണ്. ഫോണ്‍ :  0496  2602031. 

 

 

ഉത്തമ കാര്‍ഷിക രീതികളില്‍  പരിശീലനം

 

    കോഴിക്കോട് കര്‍ഷക പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജൂലൈ 10 ,11 ,12  തിയതികളില്‍ ഉത്തമ കാര്‍ഷിക രീതികള്‍ എന്ന വിഷയത്തില്‍ 30 കര്‍ഷകര്‍ക്ക് പരിശീലനം നല്‍കും. താല്‍പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. മുന്‍പ് ഈ കേന്ദ്രത്തില്‍ നിന്നും പരിശീലനം ലഭിച്ചവര്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കില്ല. രാവിലെ 10 മുതല്‍ 5 വരെ മൂന്ന് ദിവസം തുടര്‍ച്ചയായി ക്ലാസ്സ് ഉണ്ടായിരിക്കും.  മുന്‍ഗണന അടിസ്ഥാനത്തിലാണ് കര്‍ഷകരെ തിരഞ്ഞെടുക്കുക. ഫോണ്‍: 0495 2373582.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജ് ഇലക്‌ട്രോണിക്‌സ്   ഡിപ്പാര്‍ട്ട്‌മെന്റിലെ യു.പി.എസ് ഗ്രൗണ്ട് ഫ്‌ളോറില്‍ നിന്നും മൂന്നാമത്തെ നിലയിലേക്ക് മാറ്റുന്നത് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 17 ന് രണ്ട് മണി വരെ. ഫോണ്‍ : 0495 2383220, 2383210. വെബ്‌സൈറ്റ് : www.geckkd.ac.in.

 

 

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ എഇ ആന്റ് ഐ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ കണ്‍സ്യൂമബിള്‍സ്  വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 16 ന് രണ്ട് മണി വരെ. ഫോണ്‍ : 0495 2383220, 2383210. വെബ്‌സൈറ്റ് : www.geckkd.ac.in.

 

 

 

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ മെക്കാനിക്കല്‍  എഞ്ചിനീയറിംഗ് വിഭാഗത്തില്‍ കണ്‍സ്യൂമബിള്‍സ്  വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 16 ന് രണ്ട് മണി വരെ. ഫോണ്‍ : 0495 2383220, 2383210. വെബ്‌സൈറ്റ് : www.geckkd.ac.in.

 

 

 

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ അപ്‌ളൈഡ് ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രൂമെന്റേഷന്‍  എഞ്ചിനീയറിംഗ് വിഭാഗത്തില്‍ യു.പി,എസ്, ബാറ്ററി എന്നിവയ്ക്ക് ആവശ്യമായ അലുമിനിയം ഫേബ്രിക്കേഷന്‍ കവചം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 17 ന് രണ്ട് മണി വരെ. ഫോണ്‍ : 0495 2383220, 2383210. വെബ്‌സൈറ്റ് : www.geckkd.ac.in.

 

 

 

പെന്‍ഷന്‍ വിതരണം ;

പാസ്ബുക്കിന്റെ പകര്‍പ്പ് നല്‍കണം

 

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ കോഴിക്കോട് ഓഫീസില്‍ നിന്നും മണിയോര്‍ഡറായി പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ അസുഖ ബാധിതരും കിടപ്പു രോഗികളുമായവരുടെ  (മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍) ഒഴികെ പെന്‍ഷന്‍ വിതരണം ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റും.  മണിയോര്‍ഡറായി പെന്‍ഷന്‍ കൈപ്പറ്റുന്ന പെന്‍ഷന്‍കാര്‍ പെന്‍ഷന്‍ വിതരണം ബാങ്കിലേക്ക് മാറ്റുന്നതിന് അവരുടെ ബാങ്ക് പാസ്സ് ബൂക്കിന്റെ പകര്‍പ്പ്, പെന്‍ഷന്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി ജൂലൈ 25 ന് നകം ബോര്‍ഡിന്റെ  കോഴിക്കോട് ഓഫീസില്‍  അപേക്ഷ എത്തിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date