Skip to main content

തൃശൂർ ജില്ലാ കളക്ടറായി എസ്. ഷാനവാസ് ചുമതലയേറ്റു

തൃശൂർ ജില്ലാ കളക്ടറായി എസ്. ഷാനവാസ് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ചുമതലയേറ്റു. തൃശൂർ ജനതയുടെ പ്രതീക്ഷകൾ നിറവേറ്റാൻ ശ്രമിക്കുമെന്ന് കളക്ടർ പറഞ്ഞു. ഡെപ്യൂട്ടി കളക്ടറായി രണ്ടുതവണ തൃശൂർ ജില്ലയിൽ സേവനമനുഷ്ഠിച്ചതിന്റെ അനുഭവ പരിചയമുള്ളത് മുതൽക്കൂട്ടാവുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. മുൻ കളക്ടർ ടി.വി അനുപമയിൽനിന്ന് ചുമതലയേറ്റ ശേഷം അദ്ദേഹം കളക്ടറേറ്റ് വളപ്പിൽ വൃക്ഷത്തൈ നട്ടു. കുടുംബത്തോടൊപ്പമാണ് ചുമതലയേൽക്കാനെത്തിയത്. സഹകരണ വകുപ്പ് രജിസ്ട്രാറായിരിക്കേയാണ് കളക്ടറായി നിയമിതനായത്.

date