Skip to main content

ആർ.സി.സി ഫാർമസിയിൽ കീമോതെറാപ്പി മരുന്നുകൾ ലഭ്യമാക്കി

ആർ.സി.സി ഫാർമസിയിൽ കീമോതെറാപ്പിക്കുള്ള മരുന്നുകൾ കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ അനുമതിയോടെ ലോക്കൽ പർച്ചേസ് പ്രകാരം വാങ്ങി ലഭ്യമാക്കിയതായി ഡയറക്ടർ അറിയിച്ചു.
മെഡിക്കൽ സർവീസ് കോർപറേഷൻ വഴി വാങ്ങി നൽകുന്ന മരുന്നുകൾ ജൂണിൽ ലഭ്യമാകേണ്ടതായിരുന്നു. ഇത് വൈകിയതിനുള്ള ബദൽ സംവിധാനമെന്ന നിലയിൽ എസ്.എ.ടി പേയിങ് കൗണ്ടർ ഫാർമസിയിൽ നിന്ന് സൗജന്യമായി രോഗികൾക്ക് മരുന്നു ലഭിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ തുക ആർ.സി.സി പേയിങ്് കൗണ്ടറിന് നൽകുകയായിരുന്നു പതിവ്. 
രോഗികൾക്ക് ഇനി മരുന്നുകൾ ആർ.സി.സി ഫാർമസിയിൽ നിന്നുതന്നെ നേരിട്ട് വാങ്ങാം.
പി.എൻ.എക്സ്.2191/19

date